Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Mast

Kannur

നാ​ടു​കാ​ണി മേ​ത്തു​രു​ന്പ് ജം​ഗ്ഷ​നി​ൽ നോ​ക്കുകു​ത്തി​യാ​യി ഹൈ​മാ​സ്റ്റ് ലൈ​റ്റ്

ച​പ്പാ​ര​പ്പ​ട​വ്: രാ​ത്രി​യി​ൽ പോ​ലും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ബ​സി​നും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന നാ​ടു​കാ​ണി മേ​ത്തു​രു​മ്പ ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ൾ​പ്പ​ടെ​യു​ള്ള തെ​രു​വു​വി​ള​ക്കു​ൾ നോ​ക്കു കു​ത്തി​യാ​യി.

ആ​ഴ്ച​ക​ളാ​യി തെ​രു​വു​വി​ള​ക്കു​ൾ ക​ണ്ണ​ട​ച്ച​തോ​ടെ ഈ ​ജം​ഗ​ഷ​നി​ൽ ഇ​രു​ട്ടി​ൽ വാ​ഹ​ന​ങ്ങ​ൾ കാ​ത്തു നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ. 2020 -21 വ​ർ​ഷം ജ​യിം​സ് മാ​ത്യു എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ൽ ഒ​ന്ന് പോ​ലും പ്ര​കാ​ശി​ക്കു​ന്നി​ല്ല.


വെ​ളി​ച്ച​മി​ല്ലാ​ത്ത് കാ​ര​ണം രാ​ത്രി യാ​ത്ര​ക്കാ​രാ​യ സ​ത്രീ​ക​ൾ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ട​ക്കോം നാ​ട് ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up